നാഷണൽ ഹെറാൾഡ് കേസ്; ഇന്ന് കോണ്‍ഗ്രസ് അടിയന്തര നേതൃയോഗം

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇ.ഡിയുടെ നടപടികളുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് ഇന്ന് അടിയന്തര നേതൃയോഗം ചേരും. പ്രതിഷേധ മാർച്ചുമായി രാഹുൽ ഗാന്ധി തിങ്കളാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകും. ഇതിനായുള്ള ഒരുക്കങ്ങൾ യോഗത്തിൽ വിലയിരുത്തും.

വൈകീട്ട് നാലിൻ ഓൺലൈനായി യോഗം ചേരും.വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ, എം.പിമാർ, പി.സി.സി പ്രസിഡൻറുമാർ എന്നിവർ പങ്കെടുക്കും. രാഷ്ട്രീയ വൈരാഗ്യത്തിലാണ് ഇ.ഡി കേസ് ഏറ്റെടുത്തതെന്ന പ്രചാരണം ശക്തമാക്കും. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ (ഇഡി) മുമ്പാകെ രാഹുൽ ഗാന്ധി ഹാജരാകുന്നത് പ്രതിഷേധ മാർച്ചിനൊപ്പം വേണമെന്നാണ് കോൺഗ്രസിൻറെ തീരുമാനം.

എംപിമാർ, പ്രവർത്തക സമിതി അംഗങ്ങൾ, ലോക്സഭാ, രാജ്യസഭാ എംപിമാർ, സംസ്ഥാനത്തിൻറെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവർ മാർച്ചിൽ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12ൻ ഡൽഹിയിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധി മെയ് 13 ൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ (ഇഡി) മുമ്പാകെ ഹാജരാകും, അതേസമയം ഹാജരാകാൻ മൂന്നാഴ്ചത്തെ സാവകാശം വേണമെന്ന സോണിയ ഗാന്ധിയുടെ ആവശ്യം ഇഡി അംഗീകരിച്ചിട്ടുണ്ട്.