‘ദേശീയപാതാ വികസനം വലിയ രീതിയിൽ നടക്കുന്നുണ്ട്’
ദേശീയപാതാ വികസനം വലിയ രീതിയിൽ നടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയപാതാ വികസനത്തിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അത് പരിഹരിക്കും. പൊതുമരാമത്ത് മന്ത്രിയുമായി ചർച്ചയ്ക്ക് എപ്പോഴും തയ്യാറാണെന്നും വി മുരളീധരൻ പറഞ്ഞു.
ദേശീയപാതയുടെ കാര്യത്തിൽ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഏത് വകുപ്പിന്‍റെ റോഡ് ആയാലും കുഴികൾ ഉണ്ടാകാൻ പാടില്ല. കേരളം രൂപീകൃതമായ അന്ന് മുതൽ റോഡുകളിൽ കുഴിയുണ്ടെന്നും പറഞ്ഞു കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഡിഎൽപി ബോർഡ് പ്രസിദ്ധീകരിച്ചതോടെ പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി മെച്ചപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
ദേശീയപാതയുടെ വലിയൊരു ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്. ഈ റോഡുകൾ കൈകാര്യം ചെയ്യുന്നതിന് പരിമിതികളുണ്ട്. സംസ്ഥാനത്തിന് കീഴിൽ ഉള്ള 548 കിലോമീറ്റർ ദേശീയ പാത ആണ്. നെടുമ്പാശേരിയിലെ അപകടവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ നിലപാട് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കുന്നതല്ല. വസ്തുതാപരമായ കാര്യങ്ങൾ ആണ് ചൂണ്ടിക്കാണിച്ചതെന്നും മന്ത്രി പറഞ്ഞു.