ദേശീയ നിയമ പ്രവേശന പരീക്ഷ ഡിസംബർ 18ന്; കേരളത്തിൽ 4 ജില്ലകളിൽ

2023 ബാച്ച് നിയമ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ 18 ഞായറാഴ്ച നടക്കും. കേരളത്തിലെ നാഷണൽ യൂണിവേഴ്സിറ്റി അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ഉൾപ്പെടെ രാജ്യത്തെ 22 ദേശീയ നിയമ സർവകലാശാലകളിൽ 2023 ൽ ആരംഭിക്കുന്ന ബിഎ എൽഎൽബി (ഓണേഴ്സ്), എൽഎൽഎം കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണിത്.

ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെയാണ് പരീക്ഷ. 23 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 127 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം,കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിയായി 1871 പേര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.