നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികൾക്ക് ഇരട്ടകുഞ്ഞുങ്ങൾ

താരറാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ട കുട്ടികൾ. വിഘ്നേഷ് ശിവനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇരട്ട ആൺകുട്ടികളെയാണ് താര ദമ്പതികൾ വരവേറ്റിരിക്കുന്നത്. ഞങ്ങളുടെ ഉയിരും ഉലകവും എന്ന അടിക്കുറിപ്പോടെയാണ്‌ വിഘ്‌നേഷ് ചിത്രങ്ങൾ പങ്കുവെച്ചത്.

വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നതെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ താരങ്ങൾ ഇതിനെകുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.