എന്‍ഡിടിവി-അദാനി തര്‍ക്കം കോടതിയിലേയ്ക്ക്

എന്‍ഡിടിവിയെ ഏറ്റെടുക്കാന്‍ അദാനിക്ക് കഴിയില്ലെന്നും മറിച്ച് അതിന് തടസ്സമില്ലെന്നും വാദങ്ങള്‍ ഉന്നയിച്ച് പ്രണോയ് റോയും ഗൗതം അദാനിയും. എന്‍ഡിടിവിയുടെ സ്ഥാപകര്‍ക്ക് സെബി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള നീക്കത്തിന് തടസ്സമാവില്ല എന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയും രാധിക റോയും, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ സെബിയുടെ വിലക്കുണ്ടെന്നും അതുകൊണ്ട് ഇടപാടിന് സെബിയുടെ അനുമതി ആവശ്യമാണെന്നും കാണിച്ച് അദാനിയുടെ നീക്കം തടയാന്‍ കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു.