എന്‍ഡിടിവി സ്ഥാപകർ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജിവച്ചു

ന്യൂഡല്‍ഹി: ന്യൂഡൽഹി ടെലിവിഷൻ ചാനൽ (എൻഡിടിവി) സ്ഥാപകരും പ്രമോട്ടർമാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ചാനല്‍ പ്രമോട്ടര്‍മാരായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആർആർപിആർഎച്ച്) ഡയറക്ടർ സ്ഥാനത്ത് നിന്നും രാജിവച്ചു.

എൻഡിടിവിയുടെ പ്രൊമോട്ടർ ഗ്രൂപ്പായ ആർആർപിഎൽ ഹോൾഡിങ്ങിന് എൻഡിടിവിയിൽ 29.18 ശതമാനം ഓഹരിയുണ്ട്. ഇത് അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. 

സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരെ ഡയറക്ടർമാരായി നിയമിക്കാൻ ആർആർപിആർ ഹോൾഡിംഗ്സ് ബോർഡ് അംഗീകാരം നൽകിയതായി എൻഡിടിവി എക്സ്ചേഞ്ച് ഫയലിംഗ് അറിയിച്ചു.