ജൂണിൽ പൂട്ടുവീണത് 22 ലക്ഷത്തോളം വാട്ട്സ് ആപ്പ് അക്കൗണ്ടുകൾക്ക്

ഇന്ത്യയിൽ വീണ്ടും വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ടുകൾ. ജൂൺ, ജൂലൈ മാസങ്ങളിലായി 22 ലക്ഷത്തോളം അക്കൗണ്ടുകൾ നിരോധിച്ചതായാണ് റിപ്പോർട്ട്. വാട്ട്സ് ആപ്പ് പറഞ്ഞിരിക്കുന്ന ഗൈഡ് ലൈൻസ് പാലിക്കാത്തതിനെ തുടർന്നാണ് ഇത്തരത്തിൽ അക്കൗണ്ടുകൾ നിരോധിച്ചത്.

ഐടി ആക്ട്, 2021 അനുസരിച്ചാണ്, ജൂൺ വരെയുള്ള കാലയളവിൽ വാട്ട്സ് ആപ്പ് വഴി വ്യാജ സന്ദേശങ്ങൾ ഫോർവേഡ് ചെയ്തവരുടെ ഉൾപ്പെടെ 2 ദശലക്ഷത്തിലധികം അക്കൗണ്ടുകളാണ് നിരോധിച്ചത്.

ജൂൺ, ജൂലൈ മാസങ്ങളിൽ 30 ദിവസം കൊണ്ട് 20 ലക്ഷത്തോളം വാട്ട്സ് ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായാണ് റിപ്പോർട്ട്. വാട്ട്സ് ആപ്പിലേക്ക് വരുന്ന സ്പാമും വ്യാജ സന്ദേശങ്ങളും മറ്റാർക്കെങ്കിലും ഫോർവേഡ് ചെയ്യുന്നതിന് മുൻപ് അത് ശരിയാണെന്ന് ഉറപ്പു വരുത്തണം.