സ്വർണപ്രതീക്ഷയോടെ നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലിൽ

സൂറിക്: ലോക അത്ലറ്റിക്സിലെ ഏറ്റവും മികച്ച അത്ലറ്റുകളുടെ യുദ്ധക്കളമായ ഡയമണ്ട് ലീഗിന്‍റെ ഫൈനലിൽ ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ന് അങ്കത്തിനിറങ്ങുന്നു. ഇന്ന് ജയിച്ചാൽ 24 കാരനായ നീരജിൻ ഒളിമ്പിക് സ്വർണം പോലെ തിളങ്ങുന്ന ഡയമണ്ട് ലീഗ് ചാമ്പ്യൻ പട്ടം സ്വന്തമാക്കാൻ കഴിയും.

ഈ വർഷത്തെ വിവിധ ഡയമണ്ട് ലീഗ് മീറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ആറ് അത്ലറ്റുകൾ ഇന്ന് ജാവലിൻ ഫൈനലിൽ പങ്കെടുക്കുന്നു. നീരജ് (15 പോയിന്‍റ്) പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ടോക്കിയോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വാൽഡെജ്(27 പോയിന്‍റ്) പട്ടികയിൽ ഒന്നാമതെത്തി. ഇന്നത്തെ മത്സരത്തിലെ പ്രധാന പോരാട്ടം നീരജും യാക്കൂബും തമ്മിലായിരിക്കും. ജാവലിൻ ത്രോയിൽ മാന്ത്രിക സംഖ്യയായ 90 മീറ്റർ കവർ ചെയ്ത ചരിത്രമുള്ള യാക്കൂബ്, നീരജിന്‍റെ ഒന്നാം സ്ഥാനം നേടിയ ലൂസിൻ ഡയമണ്ട് ലീഗ് മീറ്റിൽ രണ്ടാം സ്ഥാനത്തായിരുന്നു. ലോക ചാമ്പ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് ഫൈനലിൽ പങ്കെടുക്കില്ല. കഴിഞ്ഞ മാസം ഒരു ആക്രമണത്തിൽ പരിക്കേറ്റ ആൻഡേഴ്സൺ വിശ്രമത്തിലാണ്.