ചൈനീസ് വിമാനങ്ങള്‍ വിറ്റൊഴിവാക്കേണ്ട ഗതികേടില്‍ നേപ്പാള്‍

കാഠ്മണ്ഡു: പർവത പാതകളിൽ പറത്താന്‍ വാങ്ങിയ ചൈനീസ് വിമാനങ്ങൾ വിൽക്കാൻ നേപ്പാൾ എയർലൈൻസ് തീരുമാനിച്ചു. നേപ്പാളിന് വലിയ ബാധ്യതയായ ചൈനീസ് വിമാനങ്ങൾ എത്രയും വേഗം വിൽക്കാനാണ് നേപ്പാൾ എയർലൈൻസിന്റെ ശ്രമം.

നേപ്പാൾ എയർലൈൻസിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ചൈനയിൽ നിന്ന് വാങ്ങിയ വിമാനങ്ങളാണ് ഇതിന് ഒരു കാരണം. ഈ വിമാനങ്ങൾ ആരും പാട്ടത്തിന് എടുക്കാൻ ആഗ്രഹിക്കാത്തതിനാൽ നേപ്പാൾ എയർലൈൻസ് തങ്ങളുടെ അഞ്ച് ചൈനീസ് നിർമ്മിത വിമാനങ്ങൾ വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ വിമാനങ്ങൾ വാങ്ങിയത് മുതൽ പറന്നതിനേക്കാൾ കൂടുതല്‍ നിലത്ത് തന്നെ കിടക്കുകയായിരുന്നു.