പ്രിൻസ് ഹാരി-മേഗൻ മാർക്കിൾ ഡോക്യുമെന്ററിയുടെ റിലീസ് നീട്ടി നെറ്റ്ഫ്ലിക്സ്

ബ്രിട്ടൻ: പ്രിൻസ് ഹാരി മേഗൻ മാർക്കിൾ ഡോക്യുമെന്ററിയുടെ റിലീസ് നെറ്റ്ഫ്ലിക്സ് നീട്ടിവച്ചു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥ പറയുന്ന ദി ക്രൗൺ സീരീസിന്റെ അഞ്ചാം സീസണുമായ ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് ഡോക്യുമെന്ററി റിലീസ് മാറ്റി വെച്ചിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ പുറത്തിറക്കാനിരുന്ന ഡോക്യുമെന്ററി എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് 2023ലേക്കാണ് നീട്ടിയത്.

നവംബർ 9ന് സ്ട്രീമിംഗ് ആരംഭിക്കും എന്ന് അറിയിച്ചിരുന്ന ദി ക്രൗൺ അഞ്ചാം സീസണിൽ, ‘ക്യൂൻ വിക്ടോറിയ സിൻഡ്രോം’ എന്ന പേരിലുള്ള ഒരു എപ്പിസോഡിന്റെ പ്ലോട്ട് ലൈനിനെതിരെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ജോൺ മേജർ സംസാരിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

രാജകുടുംബത്തിൽ താമസിക്കെ മേഗൻ താൻ നേരിട്ട വംശീയ വേർതിരിവുകളെ കുറിച്ച് തുറന്നു സംസാരിച്ച ഒപ്ര വിൻഫി ഷോയാണ് സംഭവങ്ങളുടെ തുടക്കം. രാജ്ഞിയുടെ മരണത്തെ തുടർന്ന് ഇരുവരും പ്രോജക്ടിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചിരുന്നു.