തലച്ചോറിനെ യന്ത്രങ്ങളുമായി ബന്ധിപ്പിക്കാൻ ന്യൂറാലിങ്ക് സഹായിച്ചേക്കാം

ഇലോണ്‍ മസ്കും ട്വിറ്ററും തമ്മിലുള്ള കേസ് നടക്കുകയാണ്. അതേസമയം, ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ ന്യൂറാലിങ്ക് ഒക്ടോബർ 31ന് ‘ഷോ ആൻഡ് ടെൽ’ എന്ന പേരിൽ ഒരു ഇവന്‍റ് നടത്താൻ പദ്ധതിയിടുകയാണ്. ട്വിറ്ററിലൂടെയാണ് ഇലോണ്‍ മസ്ക് ഇക്കാര്യം അറിയിച്ചത്.

മനുഷ്യ മസ്തിഷ്കം ഉപയോഗിച്ച് യന്ത്രങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ന്യൂറാലിങ്ക് ലക്ഷ്യമിടുന്നത്. തളര്‍ന്നുകിടക്കുന്ന രോഗികളെ കമ്പ്യൂട്ടറുകളും സ്മാർട്ട്ഫോണുകളും ഉൾപ്പെടെയുള്ള യന്ത്രങ്ങൾ നിയന്ത്രിക്കാൻ ഇത് സഹായിക്കും.