പുത്തൻ ഇന്നോവ ഹൈക്രോസ് നവംബറില്‍ എത്തും
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ്. 2022 നവംബർ 25-ന് ഇന്ത്യയിൽ ഹൈക്രോസ് അരങ്ങേറ്റം കുറിക്കും. ഇന്ത്യയ്‌ക്ക് മുമ്പ്, മൂന്നുവരി എംപിവി 2022 നവംബർ 21-ന് ഇന്തോനേഷ്യൻ പ്രേക്ഷകർക്ക് അവതരിപ്പിക്കും. ഇന്തോനേഷ്യൻ-സ്പെക്ക് മോഡലിനെ പുതിയ ഇന്നോവ സെനിക്സ് എന്ന് വിളിക്കും. ഈ നവംബറിൽ വാഹനം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും.
ജനുവരിയിൽ ദില്ലിയില്‍ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ പുതിയ ഇന്നോവയുടെ വില വെളിപ്പെടുത്തും. പുതിയ തലമുറ ഇന്നോവ ഇന്ത്യൻ നിരത്തുകളിൽ ഒന്നിലധികം തവണ പരീക്ഷണം നടത്തിയിരുന്നു. ടൊയോട്ട ഇന്തോനേഷ്യ ഇതിനകം ഈ മൂന്നുവരി എംപിവിയുടെ ഒരു ടീസർ പുറത്തിറക്കിയിട്ടുണ്ട്.
പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് ദക്ഷിണേഷ്യൻ വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന അവാൻസ എംപിവിയിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ പങ്കിടുമെന്ന് ഔദ്യോഗിക ടീസർ വെളിപ്പെടുത്തുന്നുണ്ട്.