ചൈനയിൽ പുതിയ വൈറസ് ബാധ ; കരളിനെയും വൃക്കകളെയും ബാധിക്കും

ബീജിങ്: ചൈനയിൽ 35 പേർക്ക് ലങ്ക്യ ഹെനിപാ വൈറസ് ബാധ സ്ഥിരീകരിച്ചു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസാണിത്. വൈറസ് കരളിനെയും വൃക്കകളെയും ബാധിക്കുമെന്നാണ് റിപ്പോർട്ട്.

ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ഷാൻഡോങ്ങിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ 26 പേർക്ക് ലങ്ക്യ വൈറസ് മാത്രമേ ബാധിച്ചിട്ടുളളൂ. ഇവരുടെ ശരീരത്തിൽ മറ്റ് വൈറസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

വവ്വാലുകളിൽ നിന്ന് പടരുന്ന ഹെനിപാ വൈറസ് ഏഷ്യയിലും ഓസ്ട്രേലിയയിലും അണുബാധയ്ക്ക് കാരണമായതായി റിപ്പോർട്ടുകളുണ്ട്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനും ചൈനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തു. പനിക്ക് കാരണമാകുന്ന ഒരു വൈറസ് ചൈനയിൽ കണ്ടെത്തിയിട്ടുണ്ടെന്നാണ് മെഡിക്കൽ ജേണലിലെ റിപ്പോർട്ട്.