ശ്രീലങ്കക്ക് അടുത്ത തിരിച്ചടി; ദില്‍ഷന്‍ മധുഷങ്ക പരിക്കേറ്റ് പുറത്ത്

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പർ 12 യോഗ്യതാ മത്സരത്തിൽ നമീബിയയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഏഷ്യൻ ചാമ്പ്യൻമാരായ ശ്രീലങ്കയ്ക്ക് വീണ്ടും തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ യുവ പേസർ ദിൽഷൻ മധുഷങ്ക ലോകകപ്പിൽ നിന്ന് പുറത്ത്. ഇടംകൈയൻ പേസറായ മധുഷങ്ക ഏഷ്യാ കപ്പിലടക്കം ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ടി20 ലോകകപ്പിനുള്ള ശ്രീലങ്കയുടെ ബൗളിംഗ് പ്രതീക്ഷകളിലൊന്നായ മധുഷങ്കയ്ക്ക് പകരക്കാരനായി ബിനുര ഫെർണാണ്ടോയെ ടീമിൽ ഉൾപ്പെടുത്തി. ഐസിസി ടെക്നിക്കൽ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഫെർണാണ്ടോ ടീമിന്‍റെ ഭാഗമാകും. ശ്രീലങ്കയ്ക്ക് വേണ്ടി ഇതുവരെ ഒമ്പത് ടി20 മത്സരങ്ങൾ ഫെർണാണ്ടോ കളിച്ചിട്ടുണ്ട്.