അടുത്തവർഷത്തെ ജി–20 ഉച്ചകോടി ഇന്ത്യയിൽ നടക്കും

അബുദാബി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിയിൽ അതിഥി രാജ്യമായി യു.എ.ഇ. 2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഒമാൻ, ഈജിപ്ത്, മൊറീഷ്യസ്, നെതർലൻഡ്, നൈജീരിയ, സിംഗപ്പൂർ, സ്പെയിൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളെയും ക്ഷണിക്കും.

ഡിസംബർ ഒന്നിന് ഇന്ത്യ ജി-20 അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനൊരുങ്ങുന്നതിനിടെയുള്ള ആദ്യ പ്രഖ്യാപനമാണിത്. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇന്തോനീഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി , ദക്ഷിണാഫ്രിക്ക, തുർക്കി, യുകെ, യുഎസ് എന്നീ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ് ജി-20.