മലപ്പുറം മഞ്ചേരിയിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തിൽ എൻഐഎ പരിശോധന 

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഗ്രീൻ വാലിയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. ഓഫീസിൽ സൂക്ഷിച്ചിരുന്ന വിവിധ രേഖകൾ പരിശോധിച്ചു വരികയാണ്. സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങളും ശേരേഖരിക്കുന്നുണ്ട്.

കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം രാത്രിയോടെയാണ് സ്ഥലത്തെത്തിയത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ തുടർന്ന് മലപ്പുറത്തെ പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങൾ നേരത്തെ സീൽ ചെയ്തിരുന്നു. എന്നാൽ ഗ്രീൻ വാലിയിൽ അപ്പോഴും യാതൊരു നടപടിയും ഉണ്ടായില്ല.

നിരോധനാജ്ഞ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് കേന്ദ്ര സംഘം ഇവിടെയെത്തിയത്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് നടപടിക്രമങ്ങൾ നടപ്പാക്കിയത്.