നിഫ്റ്റി 17,800ലേക്ക്; സെന്‍സെക്‌സില്‍ 203 പോയിന്റ് നേട്ടം

മുംബൈ: ആഭ്യന്തര വിപണിയില്‍ മുന്നേറ്റം. ഇതോടെ ഡെറിവേറ്റീവ് വിഭാഗത്തിലെ നവംബര്‍ മാസ കോണ്‍ട്രാക്ടുകളും നേട്ടത്തോടെ മുന്നേറി. ഉയര്‍ന്ന പ്രതിരോധ നിലവാരങ്ങളിലേക്ക് കടക്കുമ്പോള്‍ സമ്മര്‍ദവും ചാഞ്ചാട്ടവും ഏറുന്നുണ്ടെങ്കിലും ബുള്ളുകള്‍ പിന്മാറാന്‍ തയ്യാറാകാത്തത് പ്രധാന സൂചികകളെ ഉയര്‍ത്തുന്നു. വെളളിയാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ ബിഎസ്ഇ സെൻസെക്സ് സൂചിക 203.01 പോയിന്റ് അഥവാ 0.34 ശതമാനം ഉയർന്ന് 59,959.85 ൽ ക്ലോസ് ചെയ്തു, എൻഎസ്ഇ നിഫ്റ്റി 49.85 പോയിന്റ് അഥവാ 0.28 ശതമാനം ഉയർന്ന് 17,786.80 ൽ അവസാനിച്ചു.