എസ് യു വി എക്സ്-ട്രയൽ ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് നിസ്സാൻ
നിസാൻ മോട്ടോർ തങ്ങളുടെ മുൻനിര മിഡ്-സൈസ് എസ് യു വിയായ എക്സ്-ട്രയൽ ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് സ്ഥിരീകരിച്ചു. ഇന്ന് (ഒക്ടോബർ 18) നടന്ന ഒരു പരിപാടിയിൽ, ന്യൂ-ജെൻ എക്സ്-ട്രയൽ എസ് യു വിയുടെ നേതൃത്വത്തിൽ മൂന്ന് മോഡലുകൾ നിസ്സാൻ രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
ആഗോള വിപണികൾക്കായി ഇതിനകം അവതരിപ്പിച്ചിട്ടുള്ള നാലാം തലമുറ എക്സ്-ട്രയൽ, ഇന്ത്യയിലെത്തുന്ന മൂന്നിൽ ആദ്യത്തേതായിരിക്കും. ജാപ്പനീസ് കാർ നിർമ്മാതാവ് ഇപ്പോൾ ചെന്നൈയിലെ ഫെസിലിറ്റിയോട് ചേർന്ന് എസ് യു വിയിൽ പരിശോധനകൾ നടത്തുകയാണ്. പരിശോധനകൾ പൂർത്തിയായാൽ എക്സ്-ട്രയൽ ലോഞ്ച് പ്രഖ്യാപിക്കും.