ഓഗസ്റ്റിൽ അല്ല നെഹ്റു ട്രോഫി വള്ളംകളി; ഇത്തവണ സെപ്റ്റംബർ നാലിന്

ആലപ്പുഴ: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സെപ്റ്റംബർ നാലിന് നെഹ്റു ട്രോഫി വള്ളംകളി നടത്താൻ തീരുമാനമായി. തിങ്കളാഴ്ച ചേർന്ന ഡിടിപിസി യോഗത്തിലാണ് തീയതി നിശ്ചയിച്ചത്. ഈ തീയതി ഇനി സർക്കാർ അംഗീകരിക്കണം.

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി ഇത്തവണ വള്ളംകളി നടത്താനാണ് ആലോചന. ഇതോടെ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച എന്ന വള്ളംകളിയുടെ പരമ്പരാഗത രീതി മാറി.