ഗാംഗുലിക്കെതിരെ ബിസിസിഐയില്‍ ആരും വിമര്‍ശനം ഉന്നിയിച്ചിട്ടില്ലെന്ന് അരുണ്‍ ധുമാല്‍
മുംബൈ: സൗരവ് ഗാംഗുലിക്കെതിരെ ബിസിസിഐയില്‍ ആരും വിമര്‍ശനം ഉന്നിയിച്ചിട്ടില്ലെന്ന് ബിസിസിഐ ട്രഷറർ അരുൺ ധുമാൽ. ബി.സി.സി.ഐ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു നിലവിലെ ട്രഷററും നിയുക്ത ഐ.പി.എൽ ചെയർമാനുമായ അരുൺ ധുമാൽ.
ബി.സി.സി.ഐയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളുടെയും ഭാഗമായിരുന്നു ഗാംഗുലിയെന്നും സ്വതന്ത്ര ഇന്ത്യയിൽ മൂന്ന് വർഷത്തിലധികം ആരും ബി.സി.സി.ഐ പ്രസിഡന്‍റായി ഇരുന്നിട്ടില്ലെന്നും ധുമാൽ പറഞ്ഞു. ബി.സി.സി.ഐ പ്രസിഡന്‍റ് എന്ന നിലയിൽ ദാദ ടീം വർക്കിലൂടെ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാൻ ഗാംഗുലിയുടെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ധുമാൽ പറഞ്ഞു.