സ്വർണ്ണക്കടത്ത് കേസിൽ ഇഡി അന്വേഷണം അവസാനിപ്പിക്കാനുദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രം
ദില്ലി: സ്വർണക്കടത്ത് കേസിലെ അന്വേഷണം ഇ.ഡി അവസാനിപ്പിക്കാനുദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രം. സ്വർണക്കടത്ത് കേസിൽ ഏജൻസിക്കെതിരെ സംസ്ഥാന സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തതിനാലും ഇ ഡി ഉദ്യോഗസ്ഥരെ പൊലീസ് ഭീഷണിപ്പെടുത്തിയതിനാലും സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകിയിട്ടുണ്ട്.
കേരളത്തിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി. സ്വപ്ന സുരേഷ് നൽകിയ മൊഴിയും അന്വേഷണത്തിൻ്റെ പരിഗണനയിലുണ്ട് . ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി എൻ.കെ പ്രേമചന്ദ്രനു രേഖമൂലമാണ് മറുപടി നൽകിയത്.