ഭൗതികശാസ്ത്ര നൊബേൽ മൂന്നുപേർക്ക്

സ്റ്റോക്കോം: ഈ വർഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. അലൈൻ ആസ്പെക്റ്റ് (ഫ്രാൻസ്), ജോൺ എഫ്. ക്ലോസർ (യുഎസ്), ആന്‍റൺ സെയ്ലിംഗർ (ഓസ്ട്രിയ) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ക്വാണ്ടം മെക്കാനിക്സിന് അവർ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

സ്യൂകുറോ മനാബെ, ക്ലൗസ് ഹസ്സൽമാൻ, ഗിയോർജിയോ പാരിസി എന്നിവർക്കാണ് കഴിഞ്ഞ വർഷം പുരസ്കാരം ലഭിച്ചത്. സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്തെ പെബുവിന് വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു.

രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം നാളെയും സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം വ്യാഴാഴ്ചയും പ്രഖ്യാപിക്കും. സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്കാരം ഒക്ടോബർ 10 നും പ്രഖ്യാപിക്കും.