നോർവെയുടെ പ്രിയങ്കരിയായ ‘ഫ്രേയ’ എന്ന വാൽറസിന് ദയാവധം അനുവദിച്ചു

നോർവെ: ഏറെ ജനശ്രദ്ധ നേടിയ ജീവിയാണ് ഫ്രേയ എന്ന വാൽറസ്. പാർക്ക് ചെയ്ത ബോട്ടുകളിൽ വിശ്രമിക്കുന്ന 600 കിലോഗ്രാം ഭാരമുള്ള ഈ ചെറുപ്പക്കാരിയുടെ സ്വൈര്യവിഹാരം അങ്ങ് നോർവേയിൽ ആയിരുന്നു. എന്നാൽ നോർവേയുടെ പ്രിയപ്പെട്ട സെലിബ്രിറ്റിയായ വാൽറസിനെ ദയാവധം ചെയ്യാൻ അധികൃതർ തീരുമാനമെടുത്തുവെന്ന വാർത്ത ഇപ്പോൾ ഈ ജീവിയെ ഇഷ്ടപ്പെടുന്നവരെ സങ്കടത്തിലാക്കിയിരിക്കുന്നു. സ്കാൻഡിനേവിയൻ രാജ്യം വന്യജീവികളോടും പ്രകൃതിയോടും ഇങ്ങനെയാണോ പെരുമാറുന്നത് എന്ന ആശങ്കയുമുണ്ട്. എന്നാൽ ഇത് മനുഷ്യരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാരണത്താൽ ഫ്രേയയെ കൊല്ലാൻ അധികൃതർ തീരുമാനിച്ചു.

ഈ വർഷം ജൂലൈ 17 നാണ് ഫ്രേയയെ ആദ്യമായി കണ്ടെത്തിയത്. ആളുകൾ അവൾക്ക് സമീപം പോകരുതെന്നും പോയാൽ അവളെ ദയാവധം ചെയ്യേണ്ടി വരുമെന്നും അധികാരികൾ പറഞ്ഞിരുന്നു. ആളുകൾ ഇതു പാലിക്കാൻ കൂട്ടാക്കാതെയിരുന്നതോടെയാണ് ദയാവധം നടത്താൻ അധികാരികൾ തീരുമാനിച്ചത്.

കടലിലെ ചെമ്മീൻ, ഞണ്ട്, കാക്ക എന്നിവയാണ് വാൽറസിന്‍റെ പ്രിയപ്പെട്ട ഭക്ഷണം. ഫ്രേയയ്ക്കും അതായിരുന്നു ഇഷ്ടം. കൂടാതെ ഒരു ദിവസം 20 മണിക്കൂർ വരെ ഉറങ്ങാനുള്ള കഴിവുണ്ട്.