ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത് ബിജെപിയെ സഹായിക്കാനെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാതിരുന്നത് ബിജെപിയെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങൾക്കായി കൂടുതൽ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാൻ ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരം നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“തെരഞ്ഞെടുപ്പിന് മുമ്പ് ജനപ്രീതിക്ക് വേണ്ടി മാത്രം നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതികളുടെ സത്യാവസ്ഥ ഇത്തവണ പുറത്തുവരും. കാരണം ഇവിടുത്തെ ജനങ്ങൾക്കിടയിൽ ബിജെപിക്കെതിരെ കടുത്ത അമർഷമുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.