നോട്ടുകളില്‍ ഗാന്ധി വേണ്ട, നേതാജി മതിയെന്ന് ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഛായാചിത്രം കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തണമെന്ന് ഹിന്ദുമഹാസഭയുടെ ആവശ്യം. ഗാന്ധിയും നേതാജിയും രാജ്യത്തിന് നൽകിയ സംഭാവനകൾ തുല്യപ്രാധാന്യമുള്ളതാണെന്നും അതിനാൽ കറൻസികളിൽ നേതാജിയുടെ ചിത്രം വരണമെന്നും ഹിന്ദുമഹാസഭ ആവശ്യപ്പെട്ടു.

“സ്വാതന്ത്ര്യ സമരത്തിന് നേതാജി നൽകിയ സംഭാവനകൾ മഹാത്മാഗാന്ധിയുടേതിനേക്കാൾ ഒട്ടും കുറവല്ല. അതിനാൽ, ഇന്ത്യയിലെ ഏറ്റവും വലിയ സ്വാതന്ത്ര്യസമര സേനാനി നേതാജിയെ ആദരിക്കാനുള്ള ഏറ്റവും നല്ല മാർഗം കറൻസി നോട്ടുകളിൽ അദ്ദേഹത്തിന്‍റെ ചിത്രം പതിപ്പിക്കുക എന്നതാണ്. ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് പകരം നേതാജിയുടേത് ഉൾപ്പെടുത്തണം.” -അഖില ഭാരത് ഹിന്ദു മഹാസഭയുടെ പശ്ചിമ ബംഗാൾ വർക്കിംഗ് പ്രസിഡന്‍റ് ചന്ദ്രചൂർ ഗോസ്വാമി പറഞ്ഞു.