ഇനി കിംഗ് ചാൾസ് ; ചാള്‍സ് രാജകുമാരൻ ബ്രിട്ടന്റെ പുതിയ രാജാവ്

ബ്രിട്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് രാജ്ഞിയുടെ മൂത്തമകൻ ചാൾസ് ബ്രിട്ടന്‍റെ അടുത്ത രാജാവാകും. ഇനി മുതൽ അദ്ദേഹം കിംഗ് ചാൾസ് എന്നറിയപ്പെടും. ചാൾസ് രാജകുമാരന് 73 വയസ്സാണ് പ്രായം.

ആരോഗ്യം വഷളായതിനെ തുടർന്ന് ഇന്നലെയാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. സ്കോട്ട്ലൻഡിലെ ബാൽമോർ പാലസിൽ ഡോക്ടർമാരുടെ സംഘത്തിന്‍റെ മേൽനോട്ടത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.