സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ്
കോട്ടയം: സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പേരിൽ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് മതേതരത്വത്തെയും ജനാധിപത്യത്തെയും തകർക്കാനുള്ള ചിലരുടെ ശ്രമങ്ങൾ അപലപനീയമാണെന്നും സുകുമാരൻ നായർ പറഞ്ഞു.
നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് പറഞ്ഞ എൻഎസ്എസ് സാമ്പത്തിക സംവരണ വിഷയത്തിൽ സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ രണ്ട് പ്രമേയങ്ങൾ പാസാക്കി.