തെരുവിൽ വിശന്നിരിക്കുന്നവർക്ക് മുടങ്ങാതെ ഭക്ഷണം നൽകി എൻഎസ്എസ് സന്നദ്ധ പ്രവർത്തകർ
തൃശ്ശൂര്‍: വിശന്നിരിക്കുന്നവർക്ക് സ്ഥിരമായി ഭക്ഷണപൊതികളുമായെത്തുന്ന കുട്ടികളുടെ കാഴ്ച തൃശൂരിനെ കൂടുതൽ മനോഹരമാക്കുകയാണ്. ജില്ലയിലെ 100 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള എൻ.എസ്.എസ്. സന്നദ്ധ പ്രവർത്തകരായ കുട്ടികളാണ് പാഥേയം പദ്ധതിയുമായി സഹകരിക്കുന്നത്. ബുധനാഴ്ച പദ്ധതി 100 ദിവസം പൂർത്തിയാക്കി.
ഓരോ സ്കൂളിൽ നിന്നും 20 ഓളം വിദ്യാർത്ഥികളാണ് ഊഴമനുസരിച്ചെത്തി ഒരു ദിവസം കുറഞ്ഞത് 350 പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് സമൂഹത്തെക്കുറിച്ച് വ്യക്തമായ അവബോധം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നഗരത്തിലും, പരിസരത്തുമുള്ള ആവശ്യക്കാർക്കും വിശക്കുന്നവർക്കും ഭക്ഷണപൊതികൾ വിതരണം ചെയ്യുന്നു. ഇടക്ക് കുടിവെള്ളവും കുട്ടികളുടെ കയ്യിലുണ്ടാവും. ചില ദിവസങ്ങളിൽ കുട്ടികൾ അനാഥാലയങ്ങളിലും ആശുപത്രികളിലും ഭക്ഷണപൊതികളുമായി
എത്താറുണ്ട്.