സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്കാൻ നുവാല്‍സ്

കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകാൻ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് തയ്യാറെടുക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റ് സാമ്പത്തിക സഹായം ലഭിക്കാത്തവരുമായ നുവാല്‍സ് നിയമവിദ്യാർഥികൾക്ക് ഈ സഹായം ലഭ്യമാകും. നൂവാൽസ് വൈസ് ചാൻസലർ ഡോ.കെ.സി.സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിലിന്‍റേതാണ് തീരുമാനം.

വ്യക്തികൾ, സ്ഥാപനങ്ങൾ, പൂർവവിദ്യാർഥികൾ, ട്രസ്റ്റുകൾ, എന്‍.ജി.ഒകള്‍ മറ്റു അസോസിയേഷനുകള്‍ എന്നിവയില്‍ നിന്നും ലഭിക്കുന്ന എന്‍ഡോവ്‌മെന്റ്, സ്‌പോണ്‍സര്‍ഷിപ്പ്, സംഭാവനകള്‍ എന്നിവയില്‍ നിന്നാണ് ഇതിനാവശ്യമായ ധനസമാഹാരണം നടത്തുക എന്ന് അധികൃതര്‍ അറിയിച്ചു.