അറബ് സ്ത്രീകളിലെ അമിതവണ്ണം; നടിയുടെ ചിത്രം ഉപയോഗിച്ചതിന് കേസ്

പ്രശസ്ത ഇറാഖി നടി എനാസ് തലേബ് ബ്രിട്ടീഷ് പത്രമായ ദി ഇക്കണോമിസ്റ്റിന് എതിരെ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്. ‘തടിച്ച’ അറബ് സ്ത്രീകളുടെ ഉദാഹരണമായി തലേബിനെ ചിത്രീകരിച്ചതിനാണ് കേസ്.

തന്‍റെ അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചതെന്നും തന്‍റെ സ്വകാര്യത ലംഘിച്ചുവെന്നും തലേബ് പറഞ്ഞു. ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്നും അവർ അവകാശപ്പെട്ടു.