2021ൽ ഏറ്റവും കൂടുതൽ മനുഷ്യക്കടത്തുകൾ നടന്നത് ഒഡീഷയിൽ

ന്യൂഡല്‍ഹി: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം, 2021 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ മനുഷ്യക്കടത്തുകൾ നടന്നത് ഒഡീഷയിൽ.

കഴിഞ്ഞ വർഷം രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട 6,533 മനുഷ്യക്കടത്ത് ഇരകളിൽ 1,475 പേർ ഒഡീഷയിൽ നിന്നുള്ളവരാണ്, അതിൽ 444 സ്ത്രീകളും 497 കുട്ടികളും ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം രാജ്യത്തുടനീളം രക്ഷപ്പെടുത്തിയ 6,213 പേരിൽ 1,290 പേരും ഒഡീഷയിൽ നിന്നുള്ളവരാണ്. ‘ക്രൈം ഇൻ ഇന്ത്യ 2021’ റിപ്പോർട്ട് പ്രകാരം, 1,290 പേരിൽ 1,018 പേരെ നിർബന്ധിത ജോലിക്കായാണ് കടത്തിയത്.