സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ ബിജെപി; പ്രതികരണവുമായി സീതാറാം യെച്ചൂരി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
സ്വപ്ന സുരേഷിന്റെ ഏറ്റവും പുതിയ ആരോപണത്തിന് പിന്നിൽ ബിജെപിയാണെന്ന് പകൽ പോലെ വ്യക്തമാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്കും വസ്ത്രവും ധരിച്ചവരെ തടയാൻ സർക്കാർ പൊലീസിന് നിർദ്ദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.