‘ഗോൾഡ്’ സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡ്’ എന്ന ചിത്രത്തിൻറെ ഒഫീഷ്യൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നയന്താര, പൃഥ്വിരാജ് സുകുമാരൻ, ലാലു അലക്സ്, ഷമ്മി തിലകൻ, അജ്മൽ അമീർ, ബാബുരാജ്, മല്ലിക സുകുമാരൻ, പ്രേംകുമാർ, ശാന്തി കൃഷ്ണ, അബു സലിം, ചെമ്പൻ വിനോദ്, റോഷൻ മാത്യു, ജഗദീഷ്, സൈജു കുറുപ്പ് തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിലുണ്ട്.

മെയ് 25 ന് സംവിധായകൻ അൽഫോൺസ് പുത്രൻ ‘ഗോൾഡി’ൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകാറായതായി സ്ഥിരീകരിച്ചു.

നേരത്തെ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് സുകുമാരൻ ‘ഗോൾഡ്’ ഒരു സമ്പൂർണ അൽഫോണ്സ് പുത്രൻറെ സിനിമയാണെന്ന് വെളിപ്പെടുത്തിയിരുന്നു. അൽഫോൺസ് പുത്രൻറെ ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കാവുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോഷി എന്ന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെ നയന്താരയും അവതരിപ്പിക്കുന്നു. ഒരു മുഴുനീള ഫീച്ചർ ഫിലിമിനായി ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്.