പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാൻ യശ്വന്ത് സിന്‍ഹ

ന്യൂദല്‍ഹി: യശ്വന്ത് സിൻഹ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയാകും. തൃണമൂൽ കോണ്‍ഗ്രസ് പദവിയിൽ നിന്ന് അദ്ദേഹം പടിയിറങ്ങും. പ്രതിപക്ഷ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നവരുടെ പേരുകളിൽ ആദ്യ ഘട്ടം മുതൽ തന്നെ സിൻഹയുടെ പേർ ഉയർന്ന് കേൾക്കുന്നുണ്ട്.

പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ട സമയമാണിതെന്നും മമതാ ബാനർജി അത് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സിൻഹ ട്വീറ്റ് ചെയ്തു.