വിക്രമിലെ അസിസ്റ്റന്റ് ഡയറക്ടർമാർക്ക് ഒരു ലക്ഷത്തിൻ്റെ ബൈക്ക് സമ്മാനിച്ച് കമൽഹാസൻ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘വിക്രം’ വലിയ വിജയത്തോടെ മുന്നേറുകയാണ്. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം എല്ലാവരെയും ഒരുപോലെ ത്രില്ലടിപ്പിക്കുന്നു. ചിത്രത്തിൻറെ വിജയത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജിന് കമൽഹാസൻ ഒരു ലെക്സസ് കാർ സമ്മാനിച്ചു, ഇപ്പോൾ, ചിത്രത്തിൽ പ്രവർത്തിച്ച 13 അസിസ്റ്റൻറ് ഡയറക്ടർമാർക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന അപ്പാച്ചെ ആർടിആർ 160 ബൈക്കുകൾ കമൽ ഹാസൻ സമ്മാനിച്ചു. കമൽ ഹാസൻ മുഴുവൻ സംവിധായക ടീമിൻറെയും സമർപ്പണത്തിനും കഠിനാധ്വാനത്തിനും പ്രതിഫലം നൽകാൻ തീരുമാനിച്ചു. വെറും 4 ദിവസം കൊണ്ട് 200 കോടിയിലധികം രൂപയാണ് വിക്രം നേടിയത്.