ഇന്ന് മുതൽ ഡൽഹിയിൽ പഴയ മദ്യ നയം

ന്യൂഡൽഹി: ഡൽഹിയിൽ പഴയ മദ്യനയം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ സ്വകാര്യ മദ്യശാലകൾ അടച്ചിടും. 300 ഓളം സർക്കാർ മദ്യശാലകൾ ഇന്ന് മുതൽ തുറക്കും. ഈ വർഷം അവസാനത്തോടെ അത് 700 ആയി വർധിക്കും. 500 ബ്രാൻഡുകളിൽ പെട്ട മദ്യങ്ങളാകും ഈ ഷോപ്പുകളിൽ ലഭ്യമാക്കുക.

ബ്രാൻഡുകൾ, സമീപത്തെ കടകൾ, ലഭ്യത, സമയം എന്നിവയെക്കുറിച്ച് ഉപഭോക്താക്കൾക്ക് അറിയുന്നതിനായി എം അബ്കാരിഡെൽഹി എന്ന ആപ്ലിക്കേഷനും ഡൽഹി സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.