പഴയ രീതി മാറ്റാൻ ചെൽസി; ഇനി ഈ അധികാരം ടുഷേലിന്

പ്രീമിയർ ലീഗിലും യൂറോപ്പിലും മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാൽ, ചെൽസി അവർ പിന്തുടരുന്ന മാതൃക സ്വീകരിക്കാനും ട്രാൻസ്ഫർ സംബന്ധമായ കാര്യങ്ങളിൽ പരിശീലകൻ തോമസ് ടുച്ചലിൻ പൂർണ്ണ നിയന്ത്രണം നൽകാനും പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. ദി ടെലഗ്രാഫ് എന്ന ഇംഗ്ലീഷ് പത്രമാണ് ഇക്കാര്യം റിപ്പോർ ട്ട് ചെയ്തിരിക്കുന്നത്.

നിലവിൽ ചെൽസി എഫ്സിയുടെ ഡയറക്ടറാണ് മറീന ഗ്രനോവ്സ്ക. 10 വർഷത്തിലേറെയായി റോമൻ അബ്രമോവിച്ചിൻറെ ചീഫ് അസിസ്റ്റൻറായിരുന്ന മറീനയുടെ നേതൃത്വത്തിലാണ് ചെൽസി ട്രാൻസ്ഫർ ഇടപെടലുകൾ നടത്തിയത്. ആദ്യ ടീം ഫുട്ബോളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ തോമസ് ടൂച്ചലിൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.