മെഡിക്കൽ കുടിശിക ;ഒളിമ്പ്യൻ മൻസൂർ ഹുസൈന്റെ മൃതദേഹം കൈമാറാതെ ആശുപത്രി

ലാഹോർ: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പാകിസ്ഥാൻ ഒളിമ്പ്യനും ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ മൻസൂർ ഹുസൈന്‍റെ മൃതദേഹം അദ്ദേഹത്തിന്‍റെ ചികിത്സാ കുടിശ്ശിക തീർക്കാത്തതിനാൽ ലാഹോറിലെ ഒരു സ്വകാര്യ ആശുപത്രി മണിക്കൂറുകളോളം വിട്ടുനൽകാതെ പിടിച്ച് വെച്ചു.

1976, 1984 ഒളിമ്പിക്സുകളിൽ യഥാക്രമം വെങ്കലവും സ്വർണ്ണവും നേടിയ ടീമിൽ അംഗമായിരുന്നു മൻസൂർ ജൂനിയർ എന്നറിയപ്പെടുന്ന ഹുസൈൻ. 1978 ലും 1982 ലും ലോകകപ്പ് നേടിയ ഹോക്കി ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം.

ഹൃദ്രോഗത്തെ തുടർന്ന് ആരോഗ്യനില വഷളായതോടെ തിങ്കളാഴ്ച പുലർച്ചെയാണ് 64 കാരനായ ഹുസൈനെ ആശുപത്രിയിലേക്ക് മാറ്റിയത്. ലാഹോറിലെ ഷാലിമാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹുസൈൻ അവിടെവച്ചാണ് മരിച്ചത്.