യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടം നേടി ഒമാനി ഖഞ്ചർ

മ​സ്ക​ത്ത് ​: യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഒമാനി ഖഞ്ചറിനെ ഉൾപ്പെടുത്തി. മൊറോക്കോയിലെ അ​ദൃ​ശ്യ സാം​സ്കാ​രി​ക പൈ​തൃ​ക സംരക്ഷണത്തിനായുള്ള ഇ​ന്റ​ർ ഗ​വ​ൺ​മെ​ന്റ​ൽ കമ്മിറ്റിയുടെ 17-ാമത് സെഷനിൽ ആണ് ഒമാനി ഖഞ്ചറിനെ അ​ദൃ​ശ്യ സാം​സ്കാ​രി​ക പൈ​തൃ​ക​പ​ട്ടി​ക​യി​ൽ ഉൾപ്പെടുത്തിയത്.

ദേശീയവും മതപരവുമായ ചടങ്ങുകളിലും വിവാഹങ്ങൾ പോലുള്ള വിശേഷാവസരങ്ങളിലും ഒമാനിലെ പുരുഷൻമാർ ധരിക്കുന്ന പരമ്പരാഗത വസ്ത്രത്തിന്‍റെ ഭാഗമാണ് ഖഞ്ചർ. ഒരു പ്ര​ധാ​ന ഘ​ട​ക​മെ​ന്ന നിലയിൽ അതിന്‍റെ നിർമ്മാണത്തിന് അറിവും കഴിവും ആവശ്യമാണ്. ചു​റ്റു​മു​ള്ള ബെ​ൽ​റ്റി​ലാ​ണ്​ ഖ​ഞ്ച​ർ ഘ​ടി​പ്പിക്കുന്നത്.

ഒമാന്‍റെ ചരിത്രം, പൈതൃകം, സംസ്കാരം എന്നിവയുമായി ഇഴുകിച്ചേർന്നിരിക്കുന്നു എന്ന വസ്തുതയിലാണ് ഖഞ്ചറുകളുടെ പ്രാധാന്യം. പരമ്പരാഗത വസ്ത്രധാരണത്തിനൊപ്പം ഖഞ്ചാർ ധരിക്കാതെ ഒമാനികളുടെ ആചാരങ്ങളോ വിശേഷാവസരങ്ങളോ പൂർണ്ണമാകില്ല. ചരിത്രം അനുസരിച്ച്, 15-ാം നൂറ്റാണ്ടിൽ ഒമാനികൾ ഖഞ്ചർ ഉപയോഗിച്ചിരുന്നു. 1672ൽ ​ഇ​മാം സു​ൽ​ത്താ​ൻ ബി​ൻ സെ​യ്ഫ് അ​ൽ യാ​റ​ബി ഖ​ഞ്ച​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ഡ​ച്ച് ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി​യു​ടെ രേ​ഖ​ക​ളി​ലു​ണ്ട്.