ഒമിക്രോൺ വകഭേദങ്ങൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നതാവാമെന്ന് പഠനം

കോവിഡിന്‍റെ ഒമിക്രോൺ വകഭേദങ്ങൾ മനുഷ്യരിൽ നിന്ന് ഉത്ഭവിച്ചതല്ലെന്നും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതാവാമെന്നും പുതിയ പഠനം. ഒമിക്രോണിന്‍റെ വ്യാപനത്തിന് കാരണമാകുന്ന സ്പൈക്ക് പ്രോട്ടീനിലെ നിരവധി വ്യതിയാനങ്ങൾ തിരിച്ചറിയാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ വ്യതിയാനങ്ങൾ എലികളുടെ സെൽ റിസപ്റ്ററുമായി പൊരുത്തപ്പെടുന്നതാണ്. മനുഷ്യ കോശത്തിലെ റിസപ്റ്ററുമായി പൊരുത്തപ്പെടുന്നില്ല. ഇതിനർത്ഥം, മൃഗങ്ങളിൽ ഒമിക്രോൺ വ്യാപിക്കുകയും നിരവധി മാറ്റങ്ങൾക്ക് വിധേയമാകുകയും ചെയ്തതിന് ശേഷം ഇവ മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കാം.

പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിലാണ് പുതിയ കണ്ടെത്തലുകൾ.