പി.സി.ജോര്‍ജ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
വിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുൻ എം.എൽ.എ പി.സി ജോർജിന് വീണ്ടും നോട്ടീസ് നൽകും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. തിരുവനന്തപുരം ഫോർട്ട് പൊലീസ് നോട്ടീസ് നൽകും. പി.സി ജോർജിൻറെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കേണ്ടെന്നാണ് പൊലീസിൻറെ തീരുമാനം.
കഴിഞ്ഞ ഞായറാഴ്ചയാണ് പി.സി ജോർജിന് ഹാജരാകാൻ ഫോർട്ട് പൊലീസ് നോട്ടീസ് നൽകിയത്. എന്നാൽ ജോർജ് പൊലീസിന് മുന്നിൽ ഹാജരാകാതെ തൈക്കക്കരയിലേക്ക് പോയി. ഇതോടെയാണ് ജോർജിന് പൊലീസ് വീണ്ടും നോട്ടീസ് നൽകിയത്. പ്രചാരണത്തിനായി തൃക്കാക്കരയിലേക്ക് പോകുകയാണെന്നും കൊച്ചിയിൽ പോയെന്നും ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് എത്താൻ കഴിയില്ലെന്നുമായിരുന്നു പിസി ജോർജിൻറെ മറുപടി.
മൊഴി നൽകാൻ പൊലീസിൻ മുന്നിൽ ഹാജരാകാത്തത് കോടതിയുടെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമായി കാണുമെന്നും ഫോർട്ട് അസി. കമ്മീഷണർ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു.