അഗ്നിവീരന്മാർക്ക് ജീവഹാനി സംഭവിച്ചാല്‍ ഒരുകോടി നഷ്ടപരിഹാരം; 90000 പേർ അഗ്നിപഥിലേക്ക്

ന്യൂഡല്‍ഹി: അഗ്നീവീറുകളും മറ്റ് സൈനികരും തമ്മിൽ വിവേചനമില്ലെന്നും സേനയെ ചെറുപ്പമാക്കുകയാണ് ലക്ഷ്യമെന്നും പ്രതിരോധ മന്ത്രാലയം. ജോലിക്കിടെ ജീവൻ നഷ്ടപ്പെട്ടാൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. 1.25 ലക്ഷം വരെ അഗ്നിവീറുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കുമെന്നും പ്രതിരോധ മന്ത്രാലയത്തിന് വേണ്ടി സൈനിക പ്രതിനിധികള്‍ പറഞ്ഞു.

നിലവിൽ 46,000 പേരെ തിരഞ്ഞെടുത്ത് പദ്ധതി വിശദമായി പരിശോധിച്ചു വരികയാണ്. അടുത്ത നാലോ അഞ്ചോ വർ ഷത്തിനുള്ളിൽ 90,000 പേരെ അഗ്നിപഥിലേക്ക് തിരഞ്ഞെടുക്കും. സിയാച്ചിൻ പോലുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന സൈനികർക്കും അഗ്നീവീറുകള്‍ക്കും ഒരേ സേവന, വേതന വ്യവസ്ഥകൾ ഉണ്ടായിരിക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ലഫ്റ്റനൻറ് ജനറൽ ലഫ്റ്റനൻറ് ജനറൽ (ആർഇടിഡി) പത്രസമ്മേളനത്തിൽ പറഞ്ഞു.

സേനയുടെ ആധുനികവൽക്കരണം വർഷങ്ങൾക്ക് മുമ്പ് ചർച്ചയായിരുന്നു. പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല അത്. ആദ്യ ബാച്ചിന്റെ രജിസ്ട്രേഷൻ നടപടികൾ ജൂൺ 24 നും ജൂലൈ 24 നും ഇടയിൽ പൂർത്തിയാകും. തുടർന്ന് ഓൺലൈൻ പരീക്ഷ നടത്തും. ആദ്യ ബാച്ചിനെ ഡിസംബറിൽ സേനയിൽ ഉൾപ്പെടുത്തും. പരിശീലന പരിപാടികൾ അതേ മാസത്തിൽ തന്നെ ആരംഭിക്കാൻ കഴിയുമെന്ന് എയർ മാർഷൽ എസ് കെ ഷാ പറഞ്ഞു.