ഒരു കോടി വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ച് റെക്കോർഡിട്ട് രാജസ്ഥാൻ

ജയ്പുർ: ഒരു കോടി വിദ്യാർത്ഥികൾ ഒരുമിച്ച് ദേശഭക്തിഗാനങ്ങൾ ആലപിച്ച് രാജസ്ഥാനിൽ റെക്കോർഡ് സ്ഥാപിച്ചു. ‘ആസാദി കാ അമൃത് മഹോത്സവ്’ ക്യാംപെയ്‌നിന്റെ ഭാഗമായാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. വിവിധ ജില്ലകളിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇതിനായി അണിനിരന്നത് .

‘വന്ദേമാതരം’, ‘സാരേ ജഹാൻസെ അച്ഛാ’ തുടങ്ങിയ ദേശഭക്തിഗാനങ്ങളും ദേശീയഗാനവും 25 മിനിറ്റ് ആലപിച്ചാണ് വിദ്യാർത്ഥികൾ ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കുട്ടികളെ അഭിനന്ദിച്ചു.