Latest കേരളം വയനാട്ടില്‍ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു; 18 പേര്‍ ചികിത്സയില്‍ October 22, 2022October 22, 2022 Web Editor Latest, MAN DIED, WASP, WASP ATTACK, കേരളം വയനാട്: വയനാട് പൊഴുതനയിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പൊഴുതന തേവണ സ്വദേശി ടി. ബീരാൻകുട്ടി (65) ആണ് മരിച്ചത്. പരിക്കേറ്റ 18 ഓളം തൊഴിലാളികൾ ചികിത്സയിലാണ്. തൊഴിലുറപ്പ് ജോലിക്കിടെയാണ് തൊഴിലാളികളെ കടന്നൽക്കൂട്ടം ആക്രമിച്ചത്.