രാജ്യത്ത് ഉള്ളി വില വർദ്ധിക്കുന്നു; വില 50 രൂപ കടന്നേക്കും

ഡൽഹി : രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. ഉള്ളിയുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിലയിൽ 60 മുതൽ 80 ശതമാനം വരെ വർധനവുണ്ടായി. നവംബർ ആദ്യ വാരത്തോടെ പുതിയ വിളകൾ വിപണിയിലെത്തുന്നതുവരെ വില തുടരാൻ സാധ്യതയുണ്ട്.

രാജ്യത്ത് ഉള്ളിയുടെ ചില്ലറ വിൽപ്പന വില കിലോയ്ക്ക് 40 രൂപ കടന്നു. ഒക്ടോബർ ആദ്യം ചില്ലറ വിപണിയിൽ ഉള്ളി കിലോയ്ക്ക് 15 മുതൽ 25 രൂപ വരെയായിരുന്നു. വരും ദിവസങ്ങളിൽ ഉള്ളി വില 50 രൂപ കടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.