ഓണ്‍ലൈനില്‍ കളിയാക്കിയാല്‍ ഇനി ജയില്‍ശിക്ഷ; നിയമവുമായി ജപ്പാന്‍

ടോക്യോ: ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഭീഷണിപ്പെടുത്തലും ദുരുപയോഗവും തടയാൻ ജപ്പാൻ ഒരു പുതിയ നിയമം പ്രഖ്യാപിച്ചു. ഓൺലൈനിൽ ഒരാളെ അപമാനിക്കുന്നത് ശിക്ഷാർഹമായ കുറ്റമാക്കുന്ന നിയമം ജപ്പാൻ പാർലമെൻറ് തിങ്കളാഴ്ച പാസാക്കി.

ഈ വേനൽക്കാലാവസാനത്തോടെ രാജ്യത്തെ പീനൽ കോഡിലെ ഭേദഗതി പ്രാബല്യത്തില്‍ വരും. ഓൺലൈനിൽ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവരും മറ്റുളളവർക്ക് അപകീർത്തികരമായ കാര്യങ്ങൾ ചെയ്യുന്നവരും ഒരു വർഷം വരെ തടവും 1.73 ലക്ഷം രൂപയിലധികം പിഴയും അടക്കേണ്ടി വരും. നേരത്തെ ഇത്തരം കേസുകളിൽ 30 ദിവസത്തിൽ താഴെ തടവും 10,000 യെൻ പിഴയും മാത്രമേ ചുമത്തിയിരുന്നുള്ളൂ.