ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പരിധി 24 ആയി ഉയർത്തി റയിൽവേ

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം ഇന്ത്യൻ റെയിൽവേ വർദ്ധിപ്പിച്ചു.

ഇനി മുതൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഐആർസിടിസി ഐഡി ഉപയോഗിച്ച് ഒരു മാസത്തിൽ 24 ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ആധാറുമായി ബന്ധിപ്പിക്കാത്ത ഐഡി ഉപയോഗിച്ച് 12 ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

നിലവിൽ ആധാർ ലിങ്ക്ഡ് അക്കൗണ്ട് വഴി 12 ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നിലവിൽ ആധാർ ലിങ്ക് ഇല്ലാത്തവർക്ക് പ്രതിമാസം ആറ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.