ദയ ബായിയെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: കാസർകോട് ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിതർ നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സാമൂഹ്യ പ്രവർത്തക ദയ ബായിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദര്‍ശിച്ചു. സമാനതകളില്ലാത്ത ആരോഗ്യ പ്രശ്നങ്ങളാണ് ഇപ്പോഴും കാസർകോട്ടുകാർ അനുഭവിക്കുന്നതെന്നും സതീശൻ പറഞ്ഞു.

നിസ്സഹായരായ അമ്മമാർ സമരത്തിനിറങ്ങിയെങ്കിലും അജ്ഞാത രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് ഉൾപ്പെടെ ജില്ലയിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ആവശ്യപ്പെട്ട് ദയ ബായിയുടെ നേതൃത്വത്തിൽ സമരം നടത്തുകയാണ്, സതീശൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സതീശന്‍റെ പ്രതികരണം.