‘ദ ഗോസ്റ്റി’ ന്റെ ഒടിടി സ്‍ട്രീമിംഗ് ഉടൻ

പ്രവീണ്‍ സട്ടരു സംവിധാനം ചെയ്ത് നാഗാർജുന നായകനായി ഇറങ്ങിയ ചിത്രം ‘ദി ഗോസ്റ്റ്’ ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുന്നു. ആക്ഷൻ ത്രില്ലറായ ‘ദി ഗോസ്റ്റ്’ നവംബർ 2 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

ചിത്രത്തിൽ അനിഖ സുരേന്ദ്രനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മുകേഷ് ജി ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിർവഹിച്ചത് ധർമ്മേന്ദ്രയാണ്. പ്രവീണ്‍ സട്ടരു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയെഴുതിയിരിക്കുന്നത്. നാഗാർജുന ‘വിക്രം ഗാന്ധി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സോനാല്‍ ചൗഹാൻ, ഗുല്‍ പനാഗ്, മനീഷ് ചൗധരി, രവി വര്‍മ, ശ്രീകാന്ത് അയ്യങ്കാര്‍, വൈഷ്‍ണവി ഗനത്ര എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നാഗാർജുനയുടെ നൂറാമത്തെ ചിത്രത്തെക്കുറിച്ചും റിപ്പോർട്ടുകളുണ്ടായിരുന്നു. മോഹൻ രാജ അടുത്തിടെ നാഗാർജുനയെ കാണുകയും കഥ അദ്ദേഹത്തോട് വിവരിക്കുകയും അദ്ദേഹം സിനിമയ്ക്ക് സമ്മതം മൂളുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.