സുരക്ഷാ ആവശ്യങ്ങൾക്കായി പാകിസ്ഥാൻ സൈന്യം ഖത്തറിലേക്ക്

ദോഹ/ഇസ്ലാമാബാദ്: സുരക്ഷാ ആവശ്യങ്ങൾക്കായി പാകിസ്ഥാൻ സൈന്യത്തെ ഖത്തറിലേക്ക് അയക്കാൻ പാകിസ്ഥാൻ മന്ത്രിസഭ അംഗീകാരം നൽകി. പാക് വാര്‍ത്താ വിതരണ മന്ത്രി മറിയം ഔറംഗസേബാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാകിസ്താന്‍ പ്രധാനന്ത്രി ഷഹ്ബാസ് ഷരീഫ് ഖത്തര്‍ സന്ദര്‍ശനത്തിലാണ്. ഷഹബാസിന്‍റെ ആദ്യ ഖത്തർ സന്ദർശനമാണിത്. ഖത്തർ സർക്കാരുമായുള്ള ചർച്ചയിൽ പാകിസ്ഥാന് സാമ്പത്തിക സഹായം നൽകാൻ ധാരണയിലെത്തുമെന്നാണ് മറ്റൊരു റിപ്പോർട്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പാകിസ്താൻ നേരിടുന്നത്. സൗദി അറേബ്യ, യു.എ.ഇ, ചൈന എന്നിവരുടെ സഹായമാണ് ഒരു പരിധിവരെ പാകിസ്ഥാനെ തകർച്ചയിൽ നിന്ന് സഹായിച്ചത്. അതെല്ലാം ഏതാണ്ട് നിലച്ച മട്ടാണ്. നേരത്തെ പാകിസ്ഥാനെ സഹായിച്ചിരുന്ന അമേരിക്ക ഇപ്പോൾ കണ്ണടയ്ക്കുകയാണ്. ഗൾഫ് രാജ്യങ്ങളുടെ സഹായമാണ് ഇപ്പോള്‍ പാകിസ്താന് പ്രതീക്ഷ.